ന്യൂഡൽഹി: ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി. ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 2021 ല്‍ ആത്മഹത്യ ചെയ്തതില്‍ 72 ശതമാനവും പുരുഷന്‍മാരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യ തടയുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) 2021-ലെ കണക്കുകൾ ഉദ്ധരിച്ച് അഭിഭാഷകനായ മഹേഷ് കുമാർ തിവാരി സമർപ്പിച്ച ഹർജിയിൽ ആ വർഷം രാജ്യത്തുടനീളം 1,64,033 പേർ ആത്മഹത്യ ചെയ്തു. ഇതില്‍ 1,18,979 പുരുഷന്മാരും 45,027 സ്ത്രീകളുമാണ് എന്ന് മഹേഷ്‌കുമാര്‍ തിവാരി ഹര്‍ജിയില്‍ പറയുന്നു. ഇവരിൽ 81,063 പേർ വിവാഹിതരായ പുരുഷന്മാരും 28,680 പേർ വിവാഹിതരായ സ്ത്രീകളുമാണ്.
2021-ൽ 33.2% പുരുഷന്മാർ കുടുംബപ്രശ്‌നങ്ങൾ കാരണവും 4.8% ആളുകൾ വിവാഹ സംബന്ധമായ പ്രശ്‌നങ്ങൾ മൂലവും ജീവിതം അവസാനിപ്പിച്ചു. ഈ വർഷം മൊത്തം 1,18,979 പുരുഷന്മാർ ആത്മഹത്യ ചെയ്തു, അതായത് ഏകദേശം 72%. സ്ത്രീകളുടെ കണക്കെടുത്താൽ അത് 45,026 ആണ്, 27 ശതമാനം ആണെന്നാണ് എന്‍സിആര്‍ബി കണക്കുകള്‍ മുന്‍നിര്‍ത്തി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പുരുഷന്മാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ഗാര്‍ഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Post Your Comments