ദീർഘ കാലത്തെ ഇടവേളക്കുശേഷം ആഗോള വിപണിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്രിപ്റ്റോ കറൻസികൾ. സിലിക്കൺ വാലി ബാങ്ക്, സ്വിസ് ബാങ്ക് എന്നിവയുടെ തകർച്ചക്ക് പിന്നാലെയാണ് ക്രിപ്റ്റോ കറൻസികൾ മുന്നേറിയത്. നാല് ദിവസത്തിനിടെ ബിറ്റ്കോയിന്റെ മൂല്യത്തിൽ 30 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ്ഡിസി സ്റ്റേബിൾകോയിന്റെ ഇഷ്യൂവറായ സർക്കിളിന് സിലിക്കൺ വാലി ബാങ്കിൽ 3.3 ബില്യൺ ഡോളർ നിക്ഷേപമാണ് ഉണ്ടായിരുന്നത്.
നിലവിൽ, ക്രിപ്‌റ്റോ വിപണികൾക്കു ലഭിച്ചിരുന്ന ഊർജം ഹ്രസ്വകാലത്ത് മികച്ച ആദായത്തിനു വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പവും, സാമ്പത്തികമാന്ദ്യവും നിക്ഷേപകർ ക്രിപ്‌റ്റോ വിപണികളിലേക്ക് ആകർഷിക്കുമെന്ന് ക്രിപ്‌റ്റോ മേഖല വിശ്വസിക്കുന്നു. യുഎസ് ഫെഡ് റിസർവിന്റെ ഇടപെടൽ ശേഷി കുറയുന്നത് ഡോളറിന്റെ കരുത്തു കുറയ്ക്കാൻ സഹായിക്കുന്നതാണ്.
Also Read: ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി
Post Your Comments