AlappuzhaKeralaNattuvarthaLatest NewsNews

അക്വേറിയം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത് - സിനി ദമ്പതികളുടെ മകൻ അലൻ (ഉണ്ണിക്കുട്ടൻ- 11) ആണ് മരിച്ചത്

പൂച്ചാക്കൽ: അക്വേറിയം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത് – സിനി ദമ്പതികളുടെ മകൻ അലൻ (ഉണ്ണിക്കുട്ടൻ- 11) ആണ് മരിച്ചത്. മണപ്പുറം സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥി ആണ് അലൻ.

Read Also : റിപ്പർ ജയാനന്ദന് രണ്ട് ദിവസം മകളുടെ കല്യാണം കൂടാം, അച്ഛന് ജാമ്യം കിട്ടാൻ കോടതിയില്‍ വാദിച്ചതും മകള്‍

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. അയൽപക്കത്ത് നിന്നും മടങ്ങിയെത്തിയ മുത്തശ്ശി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഗാര്‍ഹിക പീഡനം; ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാര്‍, സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയിൽ ഒരേ ഒരു ആവശ്യം!

പൂച്ചാക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ എട്ടാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button