ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കുന്ന കരാർ ഉപേക്ഷിച്ച് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. 2022 നവംബറിൽ ബിസ്ലേരിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 7000 കോടി രൂപയ്ക്ക് ബിസ്ലേരിയെ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ട്. ഈ വാർത്തകൾക്കാണ് റിലയൻസ് വ്യക്തത വരുത്തിയിരിക്കുന്നത്.
പെട്ടെന്ന് വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കളുടെ കമ്പനിയാണ് ടാറ്റ കൺസ്യൂമർ. നിലവിൽ, ഈ കമ്പനി കീഴിൽ ഹിമാലയൻ നാച്ചുറൽ മിനറൽ വാട്ടർ എന്ന ബ്രാൻഡ് ഉണ്ട്. പ്രമുഖ ഇറ്റാലിയൻ ബ്രാൻഡാണ് ബിസ്ലേരി. 1965- ലാണ് ഈ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ, 122 ഉൽപ്പാദന കേന്ദ്രങ്ങളും, 4,500 വിതരണക്കാരും ബിസ്ലേരിക്ക് ഉണ്ട്. പാക്കേജ് കുടിവെള്ളത്തിന്റെ 60 ശതമാനത്തോളം വിപണി വിഹിതം ബിസ്ലേരിയുടെ കൈകളിലാണ്.
Post Your Comments