വ്യാപാരത്തിനായി രൂപയിൽ വിനിമയം നടത്താൻ 18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് പ്രത്യേക വാസ്ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകളെ സമീപിച്ച് പങ്കാളി രാജ്യങ്ങളിലെ ബാങ്കുകൾക്ക് വാസ്ട്രോ റുപ്പി അക്കൗണ്ട് തുറക്കാവുന്നതാണ്. റഷ്യ, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ രൂപയുടെ വ്യാപാരം സുഗമമാക്കുന്നതിനായി ഇതിനോടകം തന്നെ വാസ്ട്രോ റുപ്പി അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്.
18 വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ള 60 പ്രത്യേക വാസ്ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിനായി റിസർവ് ബാങ്ക് ആഭ്യന്തര, ദേശീയ അംഗീകൃത ഡീലർ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ഫിജി, ഗയാന, ഇസ്രായേൽ, കെനിയ, ന്യൂസിലാൻഡ്, മലേഷ്യ, മൗറീഷ്യസ്, ഒമാൻ, റഷ്യ, സീഷെൽസ്, ബോട്സ്വാന, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ജർമ്മനി, ഉഗാണ്ട, മ്യാൻമർ, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. വിദേശ ബാങ്കുകളെ ഇന്ത്യൻ രൂപയിൽ പണമടയ്ക്കാൻ അനുവദിക്കുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് വാസ്ട്രോ റുപ്പി അക്കൗണ്ടുകൾ എന്ന് വിശേഷിപ്പിക്കുന്നത്.
Also Read: ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
Post Your Comments