യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. സാധാരണയായി മിക്ക ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ഒരു ദിവസത്തെ താമസ ചെലവ് ഏതാണ്ട് 1000 രൂപയിൽ അധികമാണ്. എന്നാൽ, കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ ബഡ്ജറ്റ് റേഞ്ചിൽ താമസ സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസി. വെറും 100 രൂപ മാത്രം ചെലവഴിച്ചാൽ കെഎസ്ആർടിസി താമസ സൗകര്യം ഒരുക്കിത്തരുമെന്നതാണ് പ്രധാന പ്രത്യേകത. കെഎസ്ആർടിസിയുടെ പഴയ ബസുകൾ നവീകരിച്ചാണ് യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നത്.
ഒരു രാത്രിക്ക് ഒരാൾക്ക് 100 രൂപയാണ് ചാർജ് ഈടാക്കുന്നത്. കുടുംബത്തോടൊപ്പമോ, കൂട്ടുകാർക്കൊപ്പമോ യാത്ര ചെയ്യുകയാണെങ്കിൽ പ്രത്യേക താമസ സൗകര്യവും കെഎസ്ആർടിസി ഒരുക്കുന്നതാണ്. പ്രധാനമായും മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കെഎസ്ആർടിസി ഇത്തരമൊരു സൗകര്യം ഒരുക്കിയിട്ടുള്ളത്. 100 രൂപയ്ക്ക് ഡോർമെറ്ററി സംവിധാനമാണ് ലഭിക്കുക. ഒരു ബസിൽ രണ്ടു നിരകളിലായി 16 കോമൺ ബർത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
Also Read: വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘കള്ളനും ഭഗവതിയും’: സെക്കൻഡ് ടീസർ പുറത്ത്
Post Your Comments