Latest NewsNewsLife StyleHealth & Fitness

മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാന്‍സറിനും വന്ധ്യതയ്ക്കും ഇത് കാരണമാകുമെന്നും ഇത്തരത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വിദഗ്ധര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവരുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

95 ശതമാനം രാസവസ്തുക്കളാണ് പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ മൈക്രോവേവില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഭക്ഷണവുമായി ചേരുന്നത്. മൈക്രോ വേവില്‍ സെറാമിക്ക്, ഗ്ലാസ് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Read Also : ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: പീഡന ആരോപണം നിഷേധിച്ച് സൈനികനായ പ്രതീഷ്

ബിഫനോള്‍ എ എന്ന കാഠിന്യമേറിയ രാസവസ്തുവാണ് പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ മൈക്രോവേവില്‍ ഉപയോഗിക്കുമ്പോള്‍ വരുന്നത്. ഇത് അതീവ മാരകമാണെന്നും ക്യാന്‍സര്‍ വരുന്നതിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. 90 ശതമാനം മൈക്രോവേവ് ഉപയോഗിക്കുന്നവരിലും ശരീരത്തില്‍ ബിഫനോളിന്റെ സാന്നിധ്യമുണ്ടാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button