മൈക്രോവേവില്‍ മുട്ടകൾ തിളപ്പിച്ച യുവതിക്ക് നഷ്ടമായത് സ്വന്തം കാഴ്ചശക്തി. ലണ്ടനില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരി ബെഥാനി റോസറിനാണ് കാഴ്ച നഷ്ടമായത്. പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്ന് ഗൂഗിളിൽ തിരഞ്ഞ ശേഷമായിരുന്നു യുവതിയുടെ പരീക്ഷണം. ഡെലിഷ് എന്ന ജനപ്രിയ പാചകക്കുറിപ്പ് സൈറ്റില്‍ നിന്നാണ് ഈ സാങ്കേതികവിദ്യ ലഭിച്ചത്. 900 വാട്ട് ചൂടില്‍ ആറു മിനിറ്റു തിളപ്പിച്ച മുട്ട മൈക്രോവേവില്‍ നിന്ന് പുറത്തെടുത്തു പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണിന്റെ വീക്കം കുറയുമ്പോൾ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി.
Read also: തിമിര ശസ്‌ത്രക്രിയ : പത്ത് പേരുടെ കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്
Post Your Comments