CinemaLatest NewsNewsIndiaEntertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ക്ക് സമ്മാനിച്ച ചെക്കുകള്‍ മടങ്ങി

വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്.

ഗുവഹത്തി: അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാന തുകയായി നല്‍കിയ ചെക്കുകള്‍ മടങ്ങി. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്. ബിജെപി സർക്കാരാണ് അസം ഭരിക്കുന്നത്

read also: മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും : എം വി ​ഗോവിന്ദൻ

‘വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്. അധികം വൈകാതെ ചെക്ക് മടങ്ങിയതായി ബാങ്കില്‍ നിന്നും വിളിച്ച്‌ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ വൃത്തങ്ങളെ വിളിച്ച്‌ കാര്യം അന്വേഷിച്ചപ്പോള്‍ ചെക്ക് അനുവദിച്ച സര്‍ക്കാര്‍ അക്കൌണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെന്നാണ് അറിയിച്ചത്’ – അവാര്‍ഡ് ജേതാവ് അപരാജിത പൂജാരി ഒരു മാധ്യമത്തോട് പറഞ്ഞു. 2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് പൂജാരി നേടിയിരുന്നു.

അസം സ്റ്റേറ്റ് ഫിലിം ഫിനാന്‍സ് & ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (എഎസ്‌എഫ്‌എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചെക്കുകളില്‍ സംസ്ഥാന കള്‍ച്ചറല്‍ അഫയേഴ്സ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്

shortlink

Post Your Comments


Back to top button