ബിർഭൂമി: ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ് എന്ന് പറയുന്നത് വെറുതെയല്ല. ഒഡീഷ-ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിൽ ഒഴുകുന്ന സ്വർണ്ണ നദിയായ സുബർണരേഖയുടെ പരിഹരിക്കപ്പെടാത്ത നിഗൂഢതകൾ ഇപ്പോഴും ലോകത്തെ അമ്പരപ്പിക്കാറുണ്ട്. ബംഗാളിലെ ബിർഭൂമിലെ പാർക്കണ്ടിയിലെ മുരാരുയി ഒന്നാം ബ്ലോക്കിലെ ഘാട്ടിലെ വിദൂര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ബാൻസ്ലോയ് നദീതടത്തിൽ നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ നദിയിൽ നിന്നും ഗ്രാമവാസികൾക്ക് സ്വർണം ലഭിച്ചിരിക്കുകയാണ്.
ഗ്രാമവാസികൾ കുളിക്കുന്നതിനിടെ പാർക്കണ്ടിയുടെ വിദൂര തീരത്ത് നിന്ന് ചെറിയ സ്വർണ കഷണങ്ങൾ ലഭിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികളിൽ ഒരാൾ ആജ്തക്കിനോട് പറഞ്ഞു. തുടക്കത്തിൽ ചെറിയ അളവിലായിരുന്നു സ്വർണം ലഭിച്ചത്. ഈ കണ്ടെത്തലിൽ ആശ്ചര്യപ്പെട്ട ഗ്രാമവാസികൾ കൂടുതൽ മഞ്ഞ ലോഹം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചു. പിന്നാലെ അത് തന്നെ സംഭവിക്കുകയും ചെയ്തു.
‘നദീതീരത്ത് ചെറിയ അളവിൽ മണ്ണ് കുഴിച്ചാണ് സ്വർണ്ണം കണ്ടെത്തിയത്. എന്നാൽ ഈ സ്വർണ്ണം വളരെ ചെറുതാണ്. ഇത് ഒരു പഴയ പൈസ പോലെ കാണപ്പെടുന്നു, അതിൽ ചില പുരാതന അക്ഷരങ്ങളോ അടയാളങ്ങളോ ഉണ്ട്’, റാബിദാസ് നിവാസിയായ മിറ പറഞ്ഞു. കണ്ടെത്തിയ വിലയേറിയ ലോഹം കൂടുതലും ചക്രം പോലുള്ള നാണയങ്ങളുടെ രൂപത്തിലായിരുന്നു. അവ ഇന്ത്യൻ രാജാക്കന്മാരുടേതാണെന്ന് ചിലർ വിശ്വസിക്കുന്നു. ‘ഇത് ഹിന്ദു രാജാക്കന്മാരുടെ കാലത്തെ നിധിയാണ്’, മറ്റൊരു നാട്ടുകാരൻ പറഞ്ഞു.
പ്രദേശത്തെ ആദിവാസി തൊഴിലാളികൾ പ്രദേശത്ത് കൂടുതൽ നിധി തേടി മണൽ അരിച്ചെടുക്കുന്ന തിരക്കിലാണിപ്പോൾ. ‘ഇത് ഐതിഹ്യമാണോ സത്യമാണോ എന്നറിയില്ല, എന്നാൽ ഗ്രാമവാസികൾ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിനായി തിരയുകയാണ്. അവരോടൊപ്പം ചേരാൻ ഞാനും വന്നിട്ടുണ്ട്’, നാട്ടുകാരനായ സുജൻ ഷെയ്ഖ് പറഞ്ഞു.
Post Your Comments