AlappuzhaKeralaNattuvarthaLatest NewsNews

​നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി രണ്ട് യുവാക്കൾ അറസ്റ്റിൽ : ​ഗുളിക വാങ്ങിയത് ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പു​ണ്ടാ​ക്കി

ആ​ല​പ്പു​ഴ കൈ​ത​വ​ന സ​നാ​ത​ന​പു​രം പ​ടൂ​ർ വീ​ട്ടി​ൽ ജി​തി​ൻ​ലാ​ൽ (ജി​ത്തു -22), ആ​ല​പ്പു​ഴ പ​ഴ​വീ​ട് ചാ​ക്കു​പ​റ​മ്പ് വീ​ട്ടി​ൽ അ​ന​ന്ദു അ​ര​വി​ന്ദ് (ക​ണ്ണ​ൻ -24)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മാ​ന്നാ​ർ: മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. ആ​ല​പ്പു​ഴ കൈ​ത​വ​ന സ​നാ​ത​ന​പു​രം പ​ടൂ​ർ വീ​ട്ടി​ൽ ജി​തി​ൻ​ലാ​ൽ (ജി​ത്തു -22), ആ​ല​പ്പു​ഴ പ​ഴ​വീ​ട് ചാ​ക്കു​പ​റ​മ്പ് വീ​ട്ടി​ൽ അ​ന​ന്ദു അ​ര​വി​ന്ദ് (ക​ണ്ണ​ൻ -24)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.​ മാ​ന്നാ​ർ പൊ​ലീ​സ് ആണ് ഇവരെ​ പി​ടി​കൂ​ടി​യ​ത്.

Read Also : മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കം; എയർ ഹോസ്റ്റസായ യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയത് ഫ്ലാറ്റിൽ നിന്ന് തള്ളിയിട്ട്

തി​രു​വ​ല്ല-​കാ​യം​കു​ളം പാ​ത​യി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പു​ണ്ടാ​ക്കി​യാ​ണ് ഇ​വ​ർ ഗു​ളി​ക വാ​ങ്ങി​യി​രു​ന്ന​ത്. നൈ​ട്രോ​സെ​പാം ഗു​ളി​ക​യു​ടെ ഒ​മ്പ​ത് സ്ട്രി​പ്പു​ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം! ബില്ലുകൾ ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്ന് ധനകാര്യ വകുപ്പ്

മ​റ്റ് മ​യ​ക്കുമ​രു​ന്നു​ക​ൾ ഇ​തി​നൊ​പ്പം കൂ​ടി​ച്ചേ​ർ​ത്ത് കൂ​ടു​ത​ൽ ല​ഹ​രി​യു​ള്ള​താ​ക്കി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്​ ഇവർ. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button