നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പുതിയ അറിയിപ്പുമായി ധനകാര്യ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ എല്ലാം ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്നാണ് ധനകാര്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇവ തരംതിരിക്കാൻ നേരിടുന്ന ബുദ്ധിമുട്ടിനെ തുടർന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, എല്ലാ ബില്ലുകളും ചെക്കുകളും മാർച്ച് 29 വൈകിട്ട് 5 മണിക്ക് മുൻപ് തന്നെ സമർപ്പിക്കേണ്ടതാണ്. അതേസമയം, അലോട്ട്മെന്റ് ലെറ്ററുകൾ മാർച്ച് 25- ന് വൈകിട്ട് 5 മണിക്ക് മുൻപാണ് എത്തിക്കേണ്ടത്.
തദ്ദേശസ്ഥാപനങ്ങളിലെ ചെക്കുകൾ, ബില്ലുകൾ എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28 വൈകിട്ട് 5 മണിയാണ്. മാർച്ച് 31 അർദ്ധരാത്രി വരെ ചലാനുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വിവിധ വകുപ്പുകളുടെ പർച്ചേസ് ബില്ലുകളും, ഇൻവോയ്സുകളും സ്വീകരിക്കില്ല. ഇത്തവണ 10 ലക്ഷത്തിനു മുകളിൽ ഉള്ള ബില്ലുകൾ പാസാക്കുന്നതിന് ട്രഷറിയിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 31 അർദ്ധരാത്രി വരെ ട്രഷറികൾ പ്രവർത്തിക്കുന്നതാണ്.
Also Read: ദഹനത്തിനും ഹൃദയാരോഗ്യത്തിനും കാബേജ്; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…
Post Your Comments