Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsEntertainment

നവ്യ വീണ്ടും എയറിൽ! നവ്യയുടെ മുന്നിൽ വെച്ച് ‘ആന്തരികാവയവങ്ങൾ’ പുറത്തെടുത്ത് കഴുകി ട്രോളന്മാർ

നവ്യ നായരുടെ ഒരു വീഡിയോ ഈ അടുത്ത കാലത്ത് വൈറലായിരുന്നു. ചില സ്വാമിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്തു കഴുകാറുള്ള കഥ കേട്ടിട്ടുണ്ട് എന്ന് നവ്യ പറഞ്ഞതായിരുന്നു ട്രോളിന്‌ ഇടയായത്. അതേ വേദിയിൽ തന്നെ നടൻ മുകേഷ് ഉരുളയ്ക്ക് ഉപ്പേരിപോലെ ‘ഞാൻ പണ്ട് കൊല്ലത്ത് നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് വരുമ്പോൾ ഒരു സന്യാസി ഇത് പോലെ ആന്തരികാവയവങ്ങൾ കഴുകി അകത്തെടുത്ത് വയ്ക്കുന്നത് കണ്ടിട്ടുണ്ട്’ എന്ന് നവ്യയെ ട്രോളിയതും വൈറലായി മാറി.

ഈ വീഡിയോ അടിസ്ഥാനപ്പെടുത്തി നവ്യയെ മുന്നിലിരുത്തികൊണ്ട് ട്രോൾ വിഡിയോ കാണിച്ച് ‘കിടിലം’ റിയാലിറ്റി ഷോയിലെ അണിയറ പ്രവർത്തകർ എത്തിയത് ചിരിപ്പൂരത്തിന് ഇടയാക്കി. ‘കിടിലം’ പരിപാടിക്കിടെ നവ്യ പറഞ്ഞ ഒരു പ്രസ്താവന വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇട നൽകിയിരുന്നു എങ്കിലും ചിലർ ഇതിന്റെ ആധികാരികത പറഞ്ഞ് രംഗത്തെത്തിയിരുന്നു. ചില സ്വാമിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്തു കഴുകാറുള്ള കഥ കേട്ടിട്ടുണ്ട് എന്ന് നവ്യ പറഞ്ഞതായിരുന്നു ട്രോളിന്‌ ഇടയായത്.

ഇപ്പോഴിതാ അതേ വേദിയിൽ വച്ച് അവതാരകയായ പാർവതി ആർ. കൃഷ്ണയാണ് നവ്യയുടെ ഈ പരാമർശം വച്ചുള്ള ഒരു വൈറൽ ട്രോൾ വിഡിയോ നടിയുടെ മുന്നിൽ പ്രദർശിപ്പിച്ചത്. നവ്യയുടെയും മുകേഷിന്റെയും വാക്കുകൾ കടമെടുത്തായിരുന്നു ഒരുകൂട്ടം മിടുക്കന്മാർ സ്കിറ്റുമായി എത്തിയത്. വിധികർത്താക്കളായ നവ്യയും മുകേഷും റിമിയും ട്രോൾ കണ്ട് ചിരി അടക്കാനാവാതെ ഇരുന്നു.

ഈ വിഡിയോ വളരെ രസകരമായെന്നും ഒരുപാടു പേരുകേട്ട സംഭവമായിരുന്നു അതെന്നുമാണ് നവ്യ പ്രതികരിച്ചത്. മുകേഷ് സ്കിറ്റിന് ഒരു ഉപദേശം നൽകി, ‘കഴുകി വൃത്തിയാക്കിയിടുമ്പോൾ സന്യാസിമാർ കാക്കയെ പോ കാക്കേ എന്ന് ഓടിക്കുന്നത് കൂടി വേണം ‘എന്നായിരുന്നു ഉപദേശം. ഓരോ അവയവങ്ങളും തേച്ചു വൃത്തിയാക്കി കഴുകി ഉണക്കുന്ന സന്യാസിമാരെ ആണ് സ്കിറ്റിൽ കാട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button