KeralaLatest NewsNews

‘അതെന്നതാ രാജേഷ് സാറേ, ഈ കുടിവെള്ളകാമം?’ – തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവിനെ ട്രോളി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ ഉണ്ടായ അക്ഷരപ്പിശക് ആണ് ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്. കുടിവെള്ളക്ഷാമം എന്നതിന് പകരം കുടിവെള്ളകാമം എന്നാണ് ഉത്തരവിൽ ഉള്ളത്. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയ പരിഹസിക്കുകയാണ്.

രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ തദ്ദേശസ്വയംഭരണ വകുപ്പിനെയും മന്ത്രി എം.ബി രാജേഷിനേയും ട്രോളുന്നുണ്ട്. ഭരണഭാഷ – മലയാളഭാഷ എന്ന് ഉത്തരവിന്റെ മുകളിൽ പ്രത്യേകം ചേർത്തിരിക്കുന്നതും ഈ ട്രോളിന് കാരണമാകുന്നുണ്ട്. ‘അതെന്നതാ എം.ബി രാജേഷ് സാറേ, ഈ കുടിവെള്ളകാമം? ഭരണഭാഷ – മലയാളം!’, ശ്രീജിത്ത് പണിക്കർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

പോസ്റ്റിന് താഴെയുള്ള ചില പരിഹാസ കമന്റുകൾ:

‘അത് ഒരു ഉത്തരാധുനീക കമ്യൂണിസ്റ്റ് ഭാഷാ പ്രയോഗമാണ്’

‘ഒരു തെറ്റൊക്കെ ഏത് പോലീസുകാരനും പറ്റും’

‘ഞങ്ങൾക്ക് പത്ത് നട്ടെല്ലുണ്ട്.. നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വായിച്ചാൽ മതി..’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button