പാലക്കാട്: പിണറായി സര്‍ക്കാരിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ് സന്ദീപ്.ജി.വാര്യര്‍. ചുണയുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് പോരാട്ടം തെരുവിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സന്ദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. കെ.കെ രമയുടെ കൈ തല്ലിയൊടിച്ചിട്ടും നിങ്ങള്‍ ഇനി പ്രതീക്ഷിച്ചാണ് സഭയില്‍ ഇരിക്കുന്നതെന്നും സന്ദീപ് ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘സതീശാ ചുണയുണ്ടോ മുഴുവന്‍ പ്രതിപക്ഷ എംഎല്‍മാരും രാജി വച്ച് സര്‍ക്കാരിനെതിരായ പോരാട്ടം തെരുവിലേക്ക് വ്യാപിപ്പിക്കാന്‍ ? ഇനിയുള്ള കാലം പ്രതിപക്ഷമെന്ന നിലക്ക് നിങ്ങള്‍ക്ക് സഭക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നുണ്ടോ ? ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുടെ കൈ തല്ലി ഒടിച്ചിട്ടും നിങ്ങളിനി എന്ത് പ്രതീക്ഷിച്ചാണ് സഭയിലിരിക്കുന്നത് ? കേരളം ആഗ്രഹിക്കുന്നു , ഈ കള്ളക്കടത്ത് സര്‍ക്കാരിനെ പടിയടച്ച് പിണ്ഡം വെക്കാന്‍ , കേരളത്തെ കടക്കെണിയിലാക്കിയ അഴിമതിവീരന്മാരെ അറബിക്കടലിലെറിയാന്‍ … അതിനുള്ള ചൂരും ചുണയും കോണ്‍ഗ്രസ്സിനില്ല’.
Post Your Comments