കോഴിക്കോട്: കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും വിഷവായുവും അമ്ല മഴയുമെല്ലാം ചൂട് പിടിച്ച് നില്‍ക്കുമ്പോള്‍ കോഴിക്കോട് നിന്നും പരാതിയുമായി പ്രവാസി. ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെയുളള യുഡിഎഫ് നേതാക്കള്‍ വന്‍തുക കൈക്കൂലി വാങ്ങി വഞ്ചിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ജനപ്രതിനിധികളുള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് താമരശ്ശേരി സ്വദേശി ഷെരീഫ് പരാതി നല്‍കിയത്. എന്നാല്‍ പരാതി വാസ്തവ വിരുദ്ധമെന്നാണ് ആരോപണവിധയരുടെ വിശദീകരണം.
Read Also: താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല: ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം
പ്രവാസിയായ താമരശ്ശേരി തച്ചംപൊയിയല്‍ ഷെരീഫാണ് കട്ടിപ്പാറ പഞ്ചായത്തിലെ ലീഗ് – കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിയോടെ സംരംഭം തുടങ്ങാനിരിക്കുകയായിരുന്നു ഷെരീഫ്. കട്ടിപ്പാറ പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ പാട്ടത്തിനെടുത്ത നാലേക്കറാണ് ഇതിനായി കണ്ടുവച്ചത്. പഞ്ചായത്ത് അനുമതിയുള്‍പ്പെടെയുളളവ ഒരാഴ്ച കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് നേതാക്കള്‍ പണം വാങ്ങിയതെന്ന് ഷെരീഫ് പറയുന്നു. 2 വര്‍ഷം മുമ്പായിരുന്നു ഇത്. എന്നാല്‍ അനുമതി കിട്ടിയില്ലെന്ന് മാത്രമല്ല, നല്‍കിയ പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിയെന്നും ഷെരീഫ് പറയുന്നു. പണം കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ റെക്കോര്‍ഡിംഗും സഹിതമാണ് ഷെരീഫ് താമരശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുളളത്.
Post Your Comments