കാമുകിയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം തനിക്ക് 25,000 രൂപ ലഭിച്ചെന്ന് അവകാശപ്പെട്ട് യുവാവ്. കാമുകി ആദ്യം തന്നെ ചതിച്ചതിനാൽ ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്ന പേരിൽ ഇത്രയും തുക ലഭിച്ചതായി യുവാവ് പറയുന്നു.
പരസ്പര സമ്മതത്തോടെ വേർപിരിയുന്ന സാഹചര്യം വന്നപ്പോഴാണ് യുവാവും യുവതിയും ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്ന ആശയം കൊണ്ടുവന്നത്. ഇതിനായി ഇരുവരും എല്ലാ മാസവും 500 രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാറുണ്ടായിരുന്നു. ആദ്യം കബളിപ്പിക്കപ്പെടുന്നയാൾക്ക് ഈ പണം മുഴുവൻ ലഭിക്കുമെന്ന് ഇരുവരും തുടക്കത്തിൽ തന്നെ തീരുമാനിക്കുകയായിരുന്നു.
‘കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25,000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോൾ, ഞങ്ങൾ എല്ലാ മാസവും ജോയിന്റ് അക്കൗണ്ടിൽ 500 രൂപ നിക്ഷേപിക്കാൻ തുടങ്ങി, ആരു വഞ്ചിക്കപ്പെട്ടാലും മുഴുവൻ പണവും എടുക്കുമെന്ന് ഞങ്ങൾ നിയമം ഉണ്ടാക്കി. ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്നാണ് ഇതിന് പേരിട്ടിരുന്നത്,’ യുവാവ് ട്വിറ്ററിൽ വ്യക്തമാക്കി. യുവാവിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏഴ് ലക്ഷത്തിലധികം വ്യൂസുകളാണ് ഇതിന് ലഭിച്ചത്.
I got Rs 25000 because my girlfriend cheated on me .When Our relationship started we deposited a monthly Rs 500 each into a joint account during relationship and made a policy that whoever gets cheated on ,will walk away with all money.
That is Heartbreak Insurance Fund ( HIF ).— Prateekaaryan (@Prateek_Aaryan) March 15, 2023
Post Your Comments