Latest NewsNewsBusiness

ഒരു ദിവസം പരമാവധി എത്ര യുപിഐ ഇടപാടുകൾ നടത്താം, കണക്കുകൾ ഇങ്ങനെ

ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതൽ 24 മണിക്കൂർ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക

ഓൺലൈൻ പണമിടപാടുകൾ നടത്താൻ യുപിഐ സേവനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ബാങ്കിൽ പോകാതെ തന്നെ നിമിഷനേരം കൊണ്ട് പണമടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനത്തിന്റെ പ്രധാന പ്രത്യേകത. യുപിഐ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ, വിവിധ തരത്തിലുള്ള തട്ടിപ്പുകളും ഇതുമായി ബന്ധപ്പെട്ട് വർദ്ധിച്ചിട്ടുണ്ട്. അതിനാൽ, യുപിഐ മുഖാന്തരം നടക്കുന്ന ഓൺലൈൻ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഒരു ദിവസം യുപിഐ ഉപയോഗിച്ച്
20- ലധികം പണമിടപാടുകൾ നടത്താൻ സാധിക്കുകയില്ല.

ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതൽ 24 മണിക്കൂർ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക. യുപിഐ സേവനം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ എല്ലാ പണമിടപാട് ആപ്പുകൾക്കും ഈ ചട്ടം ബാധകമാണ്. കൂടാതെ, യുപിഐയിൽ ഉൾപ്പെട്ട എല്ലാ ബാങ്കുകളും വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷിക്കുവാനും, യുപിഐ ആപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും 24 മണിക്കൂർ പരിധി ഏറെ ഗുണം ചെയ്യും.

Also Read: നവ്യ വീണ്ടും എയറിൽ! നവ്യയുടെ മുന്നിൽ വെച്ച് ‘ആന്തരികാവയവങ്ങൾ’ പുറത്തെടുത്ത് കഴുകി ട്രോളന്മാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button