കുറഞ്ഞ കാലയളവുകൊണ്ട് തരംഗമായി മാറിയ ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് എത്തി. മുൻഗാമിയെക്കാൾ കൂടുതൽ സുരക്ഷിതവും, കൃത്യതയും ഉറപ്പുവരുത്തുന്ന ജിപിടി 4 ആണ് ഇപ്പോഴത്തെ താരം. നേരത്തെ പുറത്തിറക്കിയ ചാറ്റ്ജിടിപി 3.5- ന്റെ പരിഷ്കരിച്ച പതിപ്പാണ് ജിപിടി 4. പഴയ പതിപ്പിനേക്കാൾ അധികം ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ ക്രിയാത്മകവും സങ്കീർണവുമായ പ്രശ്നങ്ങൾക്ക് കൃത്യതയോടെ പരിഹാരം കാണാൻ സാധിക്കുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ജിപിടി 4- ന് ഭാവിയിൽ വാക്കുകൾക്കൊപ്പം ചിത്രങ്ങളും നിർദ്ദേശമായി നൽകാൻ കഴിയുമെന്നാണ് സൂചന. അതിനാൽ, ഓപ്പൺ എഐ ഇവയെ ‘മൾട്ടി മോഡൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജിപിടി 4- ന്റെ ഫീച്ചറുകൾ ചാറ്റ്ജിപിടിയുടെ സബ്സ്ക്രിപ്ഷൻ പ്ലാനായ ചാറ്റ്ജിപിടി പ്ലസിലാണ് ലഭിക്കുക. കൂടാതെ, മൈക്രോസോഫ്റ്റ് ബിംഗ് ബ്രൗസറിലും ജിപിടി 4- മായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
Post Your Comments