ThiruvananthapuramNattuvarthaLatest NewsKeralaNews

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു : ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്‍റെ രണ്ട് കാറുകളാണ് തീയിട്ട് നശിപ്പിച്ചത്

വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്‍റെ രണ്ട് കാറുകളാണ് തീയിട്ട് നശിപ്പിച്ചത്. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇന്ധനവുമായി എത്തിയ ഒരാൾ കാറുകളുടെ മുകളിലേക്ക് ഒഴിക്കുന്നതും തീയിട്ട ശേഷം ഓടി മറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാവുന്നതാണ്. വെളുത്ത മാരുതി- 800 കാറിലാണ് അക്രമി എത്തിയത്. നമ്പർ പ്ലേറ്റ് ചുവന്ന തുണികൊണ്ട് മറച്ചിരുന്നു.

Read Also : സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽ

കാറുകൾ ഭാഗികമായി കത്തി നശിച്ചു. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് പരിശോധനകൾ നടത്തി. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button