Latest NewsNewsBusiness

പരാതികൾ ഇനി വാട്സ്ആപ്പിലൂടെ ഞൊടിയിടയിൽ ഫയൽ ചെയ്യാം, പുതിയ സേവനവുമായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം

പരാതികൾ വാട്സ്ആപ്പ് മുഖാന്തരം ഫയൽ ചെയ്യാൻ സഹായിക്കുന്ന സംവിധാനത്തിനാണ് രൂപം നൽകുന്നത്

ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ചോ, സേവനങ്ങളെക്കുറിച്ചോ ഉള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. പരാതികൾ വാട്സ്ആപ്പ് മുഖാന്തരം ഫയൽ ചെയ്യാൻ സഹായിക്കുന്ന സംവിധാനത്തിനാണ് രൂപം നൽകുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ്ലൈൻ സംവിധാനമാണ് വാട്സ്ആപ്പിലേക്ക് വരുന്നത്. വാട്സ്ആപ്പ് മുഖാന്തരം പരാതികൾ എങ്ങനെ ഫയൽ ചെയ്യണമെന്ന് പരിചയപ്പെടാം.

പരാതികൾ അറിയിക്കുന്നതിനായി ഹെൽപ് ലൈൻ നമ്പറായ 8800001915 എന്ന നമ്പർ സേവ് ചെയ്തതിനു ശേഷം, ഈ നമ്പറിലേക്ക് ‘Hi’ എന്ന സന്ദേശം അയക്കുക. തുടർന്ന് രജിസ്റ്റർ ഗ്രീവൻസ് (Register Grievance) തിരഞ്ഞെടുത്തതിനുശേഷം പേര്, ലിംഗഭേദം, സംസ്ഥാനം, നഗരം എന്നിവ നൽകുക. പിന്നീട് തെളിയുന്ന ഇൻഡസ്ട്രി (Industry) എന്നതിനു കീഴിൽ ബന്ധപ്പെട്ട മേഖലയിലെ പരാതികൾ തിരഞ്ഞെടുത്ത്, പരാതി ഫയൽ ചെയ്യാവുന്നതാണ്. തുടർന്ന് ഗ്രീവൻസ് സ്റ്റാറ്റസ് (Grievance status) ക്ലിക്ക് ചെയ്താൽ പരാതിയുടെ തൽസ്ഥിതി പരിശോധിക്കാനാകും.

Also Read: പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ

shortlink

Related Articles

Post Your Comments

Related Articles


Back to top button