മൂന്നാർ: പട്ടികവർഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടോത്തുകുടി ഊരിലെ ടി. രാമനെയാണ് (45) അറസ്റ്റ് ചെയ്തത്. മൂന്നാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ ഇയാൾ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ പെൺകുട്ടിയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കുകയായിരുന്നു.
Read Also : 10 വയസുകാരിയെ മുത്തച്ഛൻ ബലാത്സംഗം ചെയ്തു; പുറത്ത് പറയാതിരിക്കാൻ 10 രൂപ നൽകി
ചൈൽഡ്ലൈന് വിവരം ലഭിച്ചതിനെ തുടർന്ന് അവർ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് ഇയാളെ തേടി ഊരിൽ എത്തിയെങ്കിലും ഒളിവിലായിരുന്നു.
ഇൻസ്പെക്ടർ മനേഷ് കെ.പൗലോസ്, എസ്.ഐ കെ.ഡി. മണിയൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ച മൂന്നിന് വീട് വളഞ്ഞാണ് രാമനെ കസ്റ്റഡിയിലെടുത്തത്. ജില്ല ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെൺകുട്ടി. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Comment