സാമ്പത്തിക മാന്ദ്യം വീണ്ടും പിടിമുറുക്കിയതോടെ പുതിയ ചെലവ് ചുരുക്കൽ നടപടിയുമായി ആഗോള ടെക് ഭീമനായ ആപ്പിൾ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ജീവനക്കാർക്കുള്ള ബോണസ് ആനുകൂല്യങ്ങളാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. കോർപ്പറേറ്റ് ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനുകളും വർഷത്തിൽ രണ്ടു തവണയാണ് ആപ്പിൾ വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇത് വർഷത്തിൽ ഒരുതവണ നൽകുന്ന രീതിയിലാണ് വെട്ടിക്കുറച്ചത്.
ഇത്തവണ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളും ആപ്പിൾ മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ, ജീവനക്കാരോട് ആഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും ഓഫീസിലേക്ക് മടങ്ങണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആപ്പിളിന് പുറമേ, ഒട്ടനവധി ആഗോള ടെക് കമ്പനികളെ ഇതിനോടകം തന്നെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയിട്ടുണ്ട്. ബോണസുകൾ വെട്ടിച്ചുരുക്കിയെങ്കിലും, ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഇതുവരെ ആപ്പിൾ സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Also Read: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്
Post Your Comments