Latest NewsNewsBusiness

ഹ്രസ്വ കാല സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവരാണോ? മാർച്ചിൽ കാലാവധി തീരുന്ന ഈ സ്കീമുകളെ കുറിച്ച് അറിയൂ

സാധാരണയായി നടത്താൻ സാധിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കൊപ്പം, വിവിധ ബാങ്കുകൾ സ്പെഷ്യൽ സ്ഥിര നിക്ഷേപ സ്കീമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതിനാൽ മിക്ക ആളുകളും സ്ഥിര നിക്ഷേപത്തെ ഇഷ്ടപ്പെടാറുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളും, പൊതുമേഖലാ ബാങ്കുകളുമടക്കം ഒട്ടനവധി ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. സാധാരണയായി നടത്താൻ സാധിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കൊപ്പം, വിവിധ ബാങ്കുകൾ സ്പെഷ്യൽ സ്ഥിര നിക്ഷേപ സ്കീമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ, 2023 മാർച്ച് 31- ന് കാലാവധി അവസാനിക്കുന്ന ഹ്രസ്വ കാല സ്ഥിര നിക്ഷേപ സ്കീമുകളെ കുറിച്ച് പരിചയപ്പെടാം.

എച്ച്ഡിഎഫ്സി ഫിക്സഡ് ഡെപ്പോസിറ്റ്

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എസ്ഡിഎഫ്സി ഇത്തവണ മുതിർന്ന പൗരന്മാർക്ക് മാത്രമായാണ് പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ‘സീനിയർ സിറ്റിസൺസ് കെയർ എഫ്ഡി സ്കീം’ എന്ന പേര് നൽകിയിരിക്കുന്ന ഈ സ്കീമിൽ 7.75 ശതമാനം വരെയാണ് പലിശ ലഭിക്കുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ്

എസ്ബിഐ ഇത്തവണ അമൃത് കലശ് എന്ന പേരിൽ 400 ദിവസത്തെ സ്പെഷ്യൽ നിക്ഷേപ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും, പൊതുവിഭാഗത്തിന് 7.10 ശതമാനവുമാണ് പലിശ നിരക്ക്.

ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ എഫ്ഡി

പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കും സ്‌പെഷ്യൽ എഫ്ഡി സ്‌കീം അവതരിപ്പിച്ചിട്ടുണ്ട്. ‘ഇൻഡ് ശക്തി 555 ഡേയ്‌സ്’ എന്ന പേരിൽ സ്‌പെഷ്യൽ റീടെയിൽ ടേം ഡെപ്പോസിറ്റാണ് ആരംഭിച്ചിരിക്കുന്നത്. 555 ദിവസത്തെക്കുള്ള ഈ സ്ഥിര നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരൻമാർക്ക് 7.50 ശതമാനവും, സാധാരണ പൗരന്മാർക്ക് 7.00 ശതമാനവും പലിശ ലഭിക്കും.

Also Read: പൊതു ഇടങ്ങളിലെ യാചകവൃത്തി: മുന്നറിയിപ്പുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button