KottayamKeralaNattuvarthaLatest NewsNews

കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈ​ക്കിലെത്തി ഹെ​ൽ​മെ​റ്റ് കൊണ്ട് ആക്രമിച്ചു : ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

നി​ല​യ്ക്ക​ൽ അ​ട്ട​ത്തോ​ട് കൊ​ന്ന​മൂ​ട്ടി​ൽ കെ.​എം. മ​ഹേ​ഷ് (24), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ കെ.​എം. മ​നു (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പൊ​ൻ​കു​ന്നം: കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പൊ​ലീ​സ് പിടിയിൽ. നി​ല​യ്ക്ക​ൽ അ​ട്ട​ത്തോ​ട് കൊ​ന്ന​മൂ​ട്ടി​ൽ കെ.​എം. മ​ഹേ​ഷ് (24), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ കെ.​എം. മ​നു (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പൊ​ൻ​കു​ന്നം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞ പ​ത്തി​നു രാ​ത്രി​യി​ലാണ് സംഭവം. ചി​റ​ക്ക​ട​വ് വ​ട​ക്കും​ഭാ​ഗം ഭാ​ഗ​ത്ത് കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​ഹേ​ഷും മ​നു​വും ചീ​ത്ത വി​ളി​ക്കു​ക​യും ഇ​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ പ്ര​തി​ക​ൾ കൈ​യി​ലി​രു​ന്ന ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും ഇ​വ​ർ ബൈ​ക്കി​ൽ ക​ട​ന്നു ക​ള​യു​ക​യും ചെ​യ്തു. ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ മു​ഖ​ത്തെ അ​സ്ഥി​ക​ൾ​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ചി​രു​ന്നു.

Read Also : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : യു​വ​തിയടക്കം 3 പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ൻ​കു​ന്നം പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്ത് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ​ൻ. രാ​ജേ​ഷ്, എ​സ്ഐ എം.​ഡി. അ​ഭി​ലാ​ഷ്, ടി.​എ​ച്ച്. നി​സാ​ർ, എ​എ​സ്ഐ പി.​ടി. അ​ഭി​ലാ​ഷ്, സി​പി​ഒ ലേ​ഖ എ​ന്നി​വ​ർ ചേർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button