കാസർഗോഡ് : ചെറുവത്തൂരിൽ സിമൻറ് ഇറക്കാൻ വിളിക്കാത്തതിനെ തുടർന്നുള്ള ദേഷ്യത്തിൽ ചുമട്ടുതൊഴിലാളികൾ വാൻ തടഞ്ഞുനിർത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി. ചെറുവത്തൂർ മുഗൾ സ്റ്റീൽ ഏജൻസീസ് ഉടമ പി. അബ്ദുൾ റഹൂഫാണ് പരാതിപ്പെട്ടത്.
അമ്പത് ചാക്ക് സിമൻറിൽ പതിനഞ്ച് ചാക്ക് ഗാർഹിക ആവശ്യത്തിനായി കുഞ്ഞികൃഷ്ണൻ എന്ന ആളുടെ സൈറ്റിൽ ഇറക്കിയിരുന്നു. തൊഴിലാളികൾ വേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സംഭവം.
എന്നാൽ, ബാക്കി സിമൻറ് പയ്യങ്കിയിൽ ഇറക്കാൻ കൊണ്ടു പോകുന്നതിനിടെ പിന്നാലെ എത്തിയ ചുമട്ടുതൊഴിലാളികൾ വണ്ടി നിർത്തിച്ച് വാനിൻറെ നാല് ടയറിലെയും കാറ്റ് അഴിച്ചുവിടുകയായിരുന്നു. കച്ചവടം ചെയ്യാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ഉടമ പരാതി നൽകിയത്.
Post Your Comments