കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഒന്നാം വളവിന് സമീപത്തെ ഓവുചാലിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. ചുരത്തില്‍ ഗതാഗതകുരുക്കില്ല.
Read Also : വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ 53 കാരിയുടെ അഴുകിയ മൃതദേഹം; മകളെ ചോദ്യം ചെയ്യുന്നു, അന്വേഷണം
അതേസമയം, അരൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ ഈറോഡ് ഗോപി ചെട്ടിപാളയം ആരോഗ്യത്തിനാണ് (50) തലക്ക് പരിക്കേറ്റത്.
ദേശീയ പാതയിൽ അരൂർ കെൽട്രോൺ കവലയ്ക്ക് തെക്കുവശത്ത് തിങ്കളാഴ്ച രാത്രി ഒൻപത് മണിക്കായിരുന്നു അപകടം നടന്നത്. ലോറി നിർത്തി രാത്രി ഭക്ഷണം കഴിച്ചുണ്ടിരിക്കുമ്പോൾ നിയന്ത്രണംവിട്ടു വന്ന മിനിലോറി പിന്നിൽ ഇടക്കുകയായിരുന്നു.
ചേർത്തലയിൽ ചരക്ക് ഇറക്കി ഈറോഡിലേക്ക് പോകുന്ന ലോറിയാണ് നിർത്തിയിട്ടിരുന്നത്. തിരുവനന്തപുരത്തുനിന്ന് തിരുപ്പൂരിലേക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു മിനിലോറി. മിനിലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Post Your Comments