Latest NewsKeralaNews

‘ഷീബയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രിക്കാർ’:ഗണേഷ് കുമാർ പറഞ്ഞ ഷീബ ഇതാണ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഏഴുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ഒടുവിൽ ആശ്വാസം. ഷീബയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗജന്യ ചികിത്സ ലഭ്യമാക്കും. പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് ​ഗണേഷ്കുമാർ ഷീബയുടെ ദുരവസ്ഥ സഭയിൽ ഉന്നയിച്ചത്.

കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും രോ​ഗം ഭേദമാകാത്ത അവസ്ഥയുണ്ടായത്. യുവതിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രികളെന്നും ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്നും പത്തനാപുരം എംഎൽഎ തുറന്നടിച്ചിരുന്നു. കേരളത്തിലെ ആതുര ശുശ്രൂഷാ രംഗത്തിന്റെ ദുരവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Also Read:ജിമ്മിൽ പ്രത്യേക പരിശീലനം, ലെഗ് എക്സർസൈസ് നിർബന്ധം: പെൺകുട്ടിയോട് മോശമായി പെരുമാറിയ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റിൽ

ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു.

ചികിത്സാ പിഴവിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഷീബ പറയുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്ന ഗുരുതര ആരോപണവും ഷീബ ഉയർത്തുന്നു. ഷീബയുടെ ദുരവസ്ഥ പറഞ്ഞ ഗണേഷ് കുമാർ നേരത്തെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവവും സഭയെ ഓര്‍മ്മിപ്പിച്ചു. ഷീബയ്ക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കാനും എംഎൽഎയുടെ ഇടപെടൽ സഹായകയമായി. ഷീബക്ക് ചികിത്സാ സൗകര്യം ഒരുക്കാൻ തയ്യാറായി കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയാണ് രംഗത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button