Latest NewsKeralaNews

രാഷ്ട്രപതി നാളെ കേരളത്തിലെത്തും: ഇന്ത്യൻ നേവിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എൻ.എസ് ഗരുഡയിൽ എത്തും. തുടർന്ന് ഇൻഡ്യൻ നേവിയുടെ വിവിധ പരിപടികളിൽ രാഷ്ട്രപതി പങ്കെടുക്കും. ഈ ഇതിനുശേഷം വൈകിട്ട് 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ താമസിക്കും.

Read Also: അമ്മായിയപ്പന്‍ – മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത് : കെ.സുധാകരൻ

മാർച്ച് 17 വെള്ളിയാഴ്ച്ച രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാർച്ച് 18 ന് രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം മാർച്ച് 21 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.

Read Also: തൃശൂര്‍, ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ട് നിലവാരത്തിലേക്ക്, മാറ്റം രണ്ട് വര്‍ഷം കൊണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button