KeralaLatest NewsNews

ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവർത്തനം: ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫലി

കൊച്ചി: ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവർത്തനത്തിനായി ധനസഹായം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ അഗ്നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി ഒരു കോടി രൂപയാണ് യൂസഫലി ധനസഹായം പ്രഖ്യാപിച്ചത്.

Read Also: ‘ഞാന്‍ കുറച്ച് ബാഡ് ബോയ് ആണ്, ഒറ്റയ്ക്ക് വന്നവൻ, ഒരുത്തനും എന്നെ തോൽപ്പിക്കാൻ പറ്റില്ല’: റോബിൻ രാധാകൃഷ്ണൻ

കനത്ത പുകയെ തുടർന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം എത്തിക്കാനും, ബ്രഹ്മപുരത്ത് കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം എ യൂസഫലി വ്യക്തമാക്കി. കൊച്ചി മേയർ അഡ്വ എം അനിൽ കുമാറിനെ, ഫോണിൽ വിളിച്ചാണ് എം എ യൂസഫലി ഇക്കാര്യമറിയിച്ചത്. തുക ഉടൻ ലുലു ഗ്രൂപ്പ് പ്രതിനിധികൾ കോർപ്പറേഷന് കൈമാറും.

Read Also: റിയാസ് വെറുമൊരു നേതാവല്ല, ദേശീയതലത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചയാള്‍;  ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button