KeralaLatest News

മദ്യപിച്ചു വന്നു പരിശോധനയ്ക്കിടെ വനിതാ രോഗികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: സർക്കാർ ആശുപത്രിയിലെ ക്യാഷ്യാലിറ്റി വിഭാഗത്തിൽ മദ്യപിച്ച് ചികിത്സ നടത്തുന്നതിനിടെ സ്ത്രീകളായ രോഗികളോട്‌ അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിലായി. പ്രാദേശിക ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് കോഴിക്കോട് നന്മണ്ട സ്വദേശി ഡോക്ടർ വി ബി വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി സർക്കാർ ആശുപത്രി ക്യാഷ്യാലിറ്റി വിഭാഗത്തിലാണ് സംഭവം. രോഗികളോട് നില വിട്ടു അപമര്യാദയായി പെരുമാറിയ ഡോക്ടർ വി ബി വിപിനെകുറ്റ്യാടി സി.ഐ. ഇ.കെ ഷിജുവിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് ഒ.പി യിൽ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോടാണ് ഡോക്ടർ നില വിട്ട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് രോഗികൾ ബഹളമുണ്ടാക്കുകയായിരുന്നു.

ഇതോടെ ആശുപത്രിയിൽ എച്ച്.എം സി യോഗത്തിൽ പങ്കെടുത്തിരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉൾപെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. ഇവർ ഉടൻതന്നെ വിവരം കുറ്റ്യാടി പോലീസിനെ അറിയിച്ചു.

സ്ഥലത്തെത്തിയ പൊലീസ് സംഘം ഡോക്ടറെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയിൽ ഡോക്ടർ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഡോക്ടർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button