കാട്ടാക്കട: ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. വട്ടിയൂർക്കാവ് തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (സുനി, 36), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺവിജയ് (കിച്ചു, 26), കൊടാങ്ങാനൂർ മരുവർത്തല വീട്ടിൽ ശ്രീജിത്ത് കുമാർ (സത്യൻ, 28 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല പൊലീസ് ആണ് ഇവരെ പിടികൂടിയത്.
Read Also : കാർബൺ പുറന്തള്ളുന്നതിൽ ഇന്ത്യൻ സമുദ്രമേഖല ആഗോള ശരാശരിയിലും താഴെ, സിഎംഎസ്ആർഐ പഠന റിപ്പോർട്ട് പുറത്ത്
കഴിഞ്ഞ 24-ന് ആണ് കേസിനാസ്പദമായ സംഭവം. പേയാട് ചെറുപാറ അഖിൽ ഭവനിൽ അരുണിനെ (ജിത്തു) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ശ്രീജിത്തിന്റെ വീട്ടിൽ കയറി അരുൺ സ്ത്രീകളെ ചീത്തവിളിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ഇരയായ അരുൺ വിളപ്പിൽശാല സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. അറസ്റ്റിലായ പ്രതികൾ എല്ലാവരും വട്ടിയൂർക്കാവ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ആശിഷ്, സിപിഒമരായ അജിൽ, അജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
Post Your Comments