Latest NewsNewsBusiness

രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ മുന്നേറ്റം തുടരുന്നു, 16.78 ശതമാനത്തിന്റെ വർദ്ധനവ്

അറ്റ കോർപ്പറേറ്റ് നികുതി 13.62 ശതമാനമാണ് ഉയർന്നത്

രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി നികുതി വരുമാനം വീണ്ടും വളർച്ചയുടെ പാതയിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിൽ അറ്റ പ്രത്യക്ഷ നികുതി വരുമാനം 16.78 ശതമാനമാണ് ഉയർന്നത്. ഇതോടെ, റീഫണ്ടുകൾ കിഴിച്ചുള്ള അറ്റ പ്രത്യക്ഷ നികുതി വരുമാനം 13.73 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി എന്നിവയാണ് പ്രത്യക്ഷ നികുതി വരുമാനത്തിന് കീഴിൽ ഉൾപ്പെടുന്നത്.

അറ്റ കോർപ്പറേറ്റ് നികുതി 13.62 ശതമാനമാണ് ഉയർന്നത്. അറ്റ വ്യക്തിഗത ആദായ നികുതിയിൽ 20.6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഓഹരി ഇടപാടുകളിൽ നിന്നുള്ള നികുതി കൂടി ഉൾപ്പെടുത്തിയാണ് വ്യക്തിഗത ആദായ നികുതി കണക്കാക്കുന്നത്. നടപ്പു സാമ്പത്തിക വർഷം മാർച്ച് 10 വരെ മൊത്തം 16.68 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനം. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 22.58 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, റീഫണ്ട് ഇനത്തിൽ 2.95 ലക്ഷം കോടി രൂപ കേന്ദ്രം ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കിഴിവിന് ശേഷമുള്ള വരുമാനമാണ് 13.73 ലക്ഷം കോടി രൂപ.

Also Read: ബ്രഹ്മപുരം തീപിടുത്തം: വിദഗ്‌ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button