ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നുവെതിനു തെളിവ് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ മാത്രം മതി. പണ്ട് ഒന്നോ രണ്ടോ ക്യാന്‍സര്‍ രോഗികള്‍ ഉള്ളയിടത്ത് ഇന്ന് ക്യാന്‍സറും സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുന്നു. ജീവിത രീതികളാണ് നമ്മെ ഇത്തരം മാറാരോഗങ്ങളില്‍ കൊണ്ടെത്തിക്കുന്നത്.
എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിന് വ്യക്തമായ ക്രമം ഉണ്ടായിരിക്കണം. നിങ്ങള്‍ പലതിനും ഉപയോഗിക്കുന്ന കുരുമുളക് ക്യാന്‍സറിനെ ചെറുക്കുന്ന ഒന്നാണെന്ന് അറിഞ്ഞിരിക്കുക. കുരുമുളകിന് അര്‍ബുദത്തെ കീഴടക്കുവാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നു.
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പിപ്പര്‍ലോങ്ങുമൈന്‍ അര്‍ബുദത്തിന് കാരണമാകുന്ന ഘടകം ശരീരം ഉത്പാദിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി ആണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പുരാതന കാലം മുതല്‍ കുരുമുളക് പല അസുഖങ്ങള്‍ക്കുമുള്ള മറുമരുന്നായി ഉപയോഗിച്ചിരുന്നു.
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പിപ്പര്‍ലോങ്ങുമൈന്‍ ലുക്കീമിയ, പ്രോസ്ട്രയിറ്റ് അടക്കമുള്ള അര്‍ബുദത്തിന് മറുമരുന്നായി ഉപയോഗിക്കുവാന്‍ സാധിക്കും. ഇവ ശരീരത്തില്‍ രക്തവുമായി കൂടി ചേരുമ്പോള്‍ ക്യാന്‍സര്‍ ഘടകങ്ങളെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്.
Post Your Comments