തുളസിയിലക്ക് ഒട്ടനവധി ഔഷധഗുണങ്ങൾ ഉണ്ട്. അവയിൽ പലതും ഇന്ന് അജ്ഞവുമാണ്. തുളസിയിലെ ആന്റിബാക്ടീരിയകള്‍ മൃതദേഹം അഴുകാതെ ദീര്‍ഘനേരം നില്‍ക്കാന്‍ സഹായിക്കും. അതുപോലെ, തുളസിയിലെ ആന്റിബാക്ടീരിയല്‍ മൂലകങ്ങള്‍ രക്തശുദ്ധി വരുത്താന്‍ സഹായിക്കുന്നു. അതുവഴി തിളങ്ങുന്ന ചര്‍മവും ആരോഗ്യമുള്ള മുടിയിഴകളും സ്വന്തമാക്കാം.
ആന്റിഓക്സിഡന്‍സിനാല്‍ സമ്പുഷ്ടമായ തുളസി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഏറെ സഹായകരമാണ്. തുളസിയിലെ വിശേഷമൂലകങ്ങള്‍ ഒരുപരിധിവരെ വാര്‍ധ്യകത്തെപ്പോലും തടയാന്‍ സാധിക്കുന്നവയാണ്.
തടികുറയ്ക്കുന്നതിനായി നടത്തുന്ന വ്യായാമങ്ങള്‍ക്കിടയിലും ശരീരത്തിന്റെ മെറ്റാബോളിസം സംരക്ഷിക്കാന്‍ തുളസി സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. അതുപോലെ, തുളസിയിട്ട തിളപ്പിച്ച വെള്ളത്തില്‍ ഏലക്കായ ചേര്‍ത്ത് കുടിച്ചാല്‍ പനി കുറയും.
Read Also : ഒടുവിൽ ഇന്ത്യൻ വിപണിയിലും മഞ്ഞ നിറത്തിലുള്ള ഐഫോൺ എത്തി, കൗതുകത്തോടെ സ്മാർട്ട്ഫോൺ പ്രേമികൾ
തുളസി മികച്ച അണുനാശിനികൂടി ആയതിനാല്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. തുളസിയോടൊപ്പം ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ശമനമുണ്ടാക്കും.
രാവിലെ വെറുംവയറ്റില്‍ തുളസിയില കഴിക്കുന്നത് വൃക്കയിലെ കല്ല് ഉരുകുന്നതിന് സഹായിക്കും. അതോടൊപ്പം, കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും.
തുളസിയില പിഴിഞ്ഞ് കുടിക്കുന്നത് വയര്‍സ്തംഭനം പോലുള്ള പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഹാരമാണ്. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍സും വൈറ്റമിന്‍ സി യും ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷിക്കും. മോണരോഗം വായ്നാറ്റം പോലുള്ള ദന്തരോഗങ്ങളും പ്രതിരോധിക്കാനും തുളസി നല്ലതാണ്.
Leave a Comment