രാജ്യത്തെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ 5,000 കോടിയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതോടെ, നാഷണൽ ഇൻഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നീ കമ്പനികൾക്ക് നേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്. 2020-21 കാലയളവിലും സമാന രീതിയിൽ കേന്ദ്രം ഇൻഷുറൻസ് കമ്പനികളിൽ നിക്ഷേപം നടത്തിയിരുന്നു.
2020-21 കാലയളവിൽ മൂന്ന് ഇൻഷുറൻസ് കമ്പനികളിൽ 9,950 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്രസർക്കാർ നടത്തിയത്. അക്കാലയളവിൽ നാഷണൽ ഇൻഷുറൻസിന് 3,175 കോടി രൂപയും, യുണൈറ്റഡ് ഇൻഷുറൻസിന് 3,605 കോടി രൂപയും, ഓറിയന്റൽ ഇൻഷുറൻസിന് 3,170 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്. നിലവിൽ, രാജ്യത്ത് നാല് പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളാണ് ഉള്ളത്. ഇവയിൽ 3 എണ്ണം പൂർണമായും കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
Post Your Comments