ThrissurLatest NewsKeralaNattuvarthaNews

കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം

കാർ ഓടിച്ചിരുന്ന ഷംസുദ്ദീനെന്ന ആളും ഒപ്പമുണ്ടായിരുന്ന അരുൺ ജോസഫുമാണ് മരിച്ചത്

തൃശൂർ: കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന ഷംസുദ്ദീനെന്ന ആളും ഒപ്പമുണ്ടായിരുന്ന അരുൺ ജോസഫുമാണ് മരിച്ചത്. ഇതിൽ പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്നവർക്കാണ് അപകടത്തിൽ മരണവും പരിക്കും ഉണ്ടായത്. കോതമംഗലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

Read Also : കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഇനി ക്രിപ്റ്റോ കറൻസിയുടെ വിനിമയവും, പുതിയ വിജ്ഞാപനം പുറത്തിറക്കി ധനമന്ത്രാലയം

ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെ കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിലാണ് അപകടം സംഭവിച്ചത്. കുന്നംകുളം ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ചാലിശ്ശേരി ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന്, കാറിലുള്ളവരെ നാട്ടുകാർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇവർ സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഷംസുദ്ദീനും അരുണിനുമൊപ്പം കാറിലുണ്ടായിരുന്ന കോതമംഗലം തലക്കോട് പുത്തൻ കുരിശു സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ എൽദോസ് ജോണി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

തുടർന്ന്, കുന്നംകുളം അഗ്നി രക്ഷാസേന കാറ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷംസുദ്ദീന്റെയും അരുൺ ജോസഫിന്റെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button