ഗാന്ധിനഗര്‍: കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുണ്ടക്കയം ഈട്ടിക്കല്‍ അഡ്വ. ജോളി ജെയിംസിന്റെ മകന് ജറോം (19) ആണ് മരിച്ചത്. കോട്ടയം ഇമേജ് മള്‍ട്ടിമീഡിയ ആനിമേഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ് ജറോം.
ആര്‍പ്പൂക്കര ആറാട്ട്കടവിനടുത്ത് അടുത്ത് ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ജറോമും സംഘവും. തുടര്‍ന്ന് സുഹൃത്തുക്കളുമായി കടവില്‍ കുളിക്കാന്‍ ഇറങ്ങി. 11 പേരാണ് ഒപ്പമുണ്ടായിരുന്നത്. കുളിക്കുന്നതിനിടയില്‍ ജെറോം ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ജറോമിനെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
Read Also : റാലിക്കിടെ ശിവസേന വനിതാ നേതാവിനെ എംഎൽഎ ചുംബിക്കുന്ന വീഡിയോ വ്യാജമായി ഉണ്ടാക്കിയത്! രണ്ടുപേര്‍ അറസ്റ്റിൽ
ഗാന്ധിനഗര്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി വൈകിട്ട് അഞ്ചോടെ ജെറോമിന്റെ മൃതദേഹം കണ്ടെത്തി. കടവിന്റെ സമീപത്തുനിന്നു തന്നെയാണ് മൃതശരീരം ലഭിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് ബസ്റ്റി സഹോദരങ്ങള്‍: ജാനറ്റ്, ജോയല്‍. (കാണക്കാരി ലോകോളജ് നിയമ വിദ്യാര്‍ത്ഥികള്‍)
Post Your Comments