Latest NewsKeralaNews

സൂര്യാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയാണ്. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നത് മൂലം സൂര്യാഘാതത്തിന് കാരണമാകുന്നു. പ്രായാധിക്യമുളളവരിലും വെയിലത്ത് ജോലിചെയ്യുന്നവരിലും രക്തസമ്മർദ്ദം കൂടുതലുള്ളവരിലും ഇത്തരം അവസ്ഥയുണ്ടാകാം. കനത്ത ചൂടിനെത്തുടർന്ന് ശരീരത്തിൽ നിന്ന് ജലവും ലവണവും നഷ്ടപ്പെടുന്നു.

Read Also: യുപിയില്‍ നിന്ന് ജയില്‍ മോചിതനായി ഒന്നര മാസത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി

ചർമ്മം ചുവന്നു ഉണങ്ങി വരളുക, തലചുറ്റി വീഴുക, ഓർമ്മക്കേട്, ബോധക്ഷയം, തലവേദന, തലകറക്കം, ശരീരശോഷണം എന്നിവ സൂര്യഘാതത്തിന്റെ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക.

തണലുള്ള സ്ഥലത്തു നിൽക്കുക, ധാരാളം വെള്ളം കുടിക്കുക, ഫലവർഗങ്ങൾ ധാരാളം കഴിക്കുക.

അടച്ചിട്ട വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

കഴിയുന്നതും അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രം ധരിക്കുക

സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണം. സൂര്യാഘാതത്തിൽ നിന്ന് കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുക.

ഇരുചക്ര വാഹനത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവരുടെ സുരക്ഷാ ഉറപ്പാക്കുക.

യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരണം. വെള്ളം കരുതണം

കാഠിന്യമുള്ള ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം.

ചൂട് മൂലമുള്ള ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കരുത്. ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായാൽ ഉടനടി ഡോക്ടറുടെ സേവനം തേടുക.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button