രാജ്യത്ത് ക്രിപ്റ്റോ കറൻസികൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികളുടെ വിനിമയം കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവ് ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ രാജ്യത്തെ ക്രിപ്റ്റോ കറൻസി വിപണി കൂടുതൽ സുതാര്യമാക്കാൻ സഹായിക്കുന്നതാണ്. ആദായ നികുതി നിയമ പ്രകാരമാണ് രാജ്യത്തെ ഡിജിറ്റൽ ആസ്തികൾക്ക് നിർവചനം നൽകിയിട്ടുള്ളത്.
ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള കള്ളപ്പണ ഇടപാടുകൾക്ക് പൂട്ടിടാൻ പുതിയ നീക്കത്തിലൂടെ സാധിക്കുന്നതാണ്. രാജ്യത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് സംശയാസ്പദമായി തോന്നുന്ന പണമിടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഓഫ് ഇന്ത്യയെ അറിയിക്കാനും, ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാനും കഴിയും. കള്ളപ്പണ നിരോധന നിയമ പ്രകാരം, കുറ്റം ചെയ്ത വ്യക്തികൾക്ക് മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയും, അഞ്ച് ലക്ഷം രൂപ വരെ പിഴയും അടയ്ക്കേണ്ടി വരും.
Post Your Comments