തൊടുപുഴ: വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്.
മുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്. അതിനിടയിൽ ഒളിച്ചോടുകയായിരുന്നു. ഇവർ ബംഗളൂരുവിലേക്കു പോയതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ പിതാവ് ഇന്നലെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Also : ‘എങ്ങോട്ടാ പോകുന്നേ? അവിടെ ഇരിക്കാൻ പറ’: തന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരോട് ദേഷ്യപ്പെട്ട് എം.വി ഗോവിന്ദൻ
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരും തമ്മിൽ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവിനു വിവാഹത്തിൽ എതിർപ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെൺകുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തി. ഇവരുടെ വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ സംസാരിച്ചു ധാരണയായതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുട്ടം എസ്എച്ച്ഒ പറഞ്ഞു. ഇരുവരോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments