തിരുവനന്തപുരം: ബ്രന്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായി കൊച്ചി നഗരത്തെയും സമീപ പ്രദേശങ്ങളേയും വിഷപ്പുക വിഴുങ്ങിയിട്ട് 10 ദിവസമായിട്ടും അതിനൊരു പരിഹാരമുണ്ടാക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ത്രിപുരയിലെ ബിജെപി ആക്രമണമാണ് ഇവരുടെ പ്രധാന വിഷയം.
ത്രിപുരയിലെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ പ്രതിപക്ഷ എംപിമാരുടെ സംഘത്തിന് നേരെയുണ്ടായ ബിജെപി അക്രമത്തിനെതിരെ പ്രതിഷേധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ത്രിപുരയിലെ ആക്രമണത്തിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം കേരള ഘടകത്തിന്റെ പേരിലുള്ള ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവച്ച പ്രസ്താവനയ്ക്ക് എതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
‘ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്.
പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനഃസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം’ എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
‘മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് വന്നത്. ഇയാക്ക് ഒരല്‍പ്പം ഉളുപ്പില്ലേ ഭഗവാനെ… ഒരു നാട് മൊത്തം വിഷം ശ്വസിക്കുന്നു.. സംഘ പരിവാറിന്റെ നെഞ്ചത് കേറാന തിരക്ക്’ എന്നാണ് ഒരു കമന്റ്.
മനസ്സ് ത്രിപുര വരെ പോയതല്ലേ,,,
അപ്പോള്‍ ത്രിപുരയിലെ ബ്രന്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ച് പുകയാന്‍ തുടങ്ങിയിട്ട് 9 ദിവസമായന്ന്,,,,, വിഷവായൂ,,,,, ആ മുഖ്യമന്ത്രിയെ കാണുവാണങ്കില്‍ ഇതും കൂടി ഒന്ന് സൂചിപ്പിക്കാന്‍ പറയണം,,,, ത്രിപുരയിലെ കൊച്ചിക്കാര്‍ക്ക് അങ്ങനെ തന്നെ വരണം,,,
‘പാടത്തും വരമ്പത്തും കൂലി കൊടുക്കുന്നത് ത്രിപുരക്കാര്‍ക്കും അറിയാമെന്ന് തോന്നുന്നു’ എന്നാണ് മറ്റൊരു കമന്റ്. ഇങ്ങനെ നിരവധി കമന്റുകളാണ് മുഖ്യമന്ത്രിയുടെ ത്രിപുര സ്‌നേഹത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments