KollamNattuvarthaLatest NewsKeralaNews

ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പിച്ചു : യുവാവ് അറസ്റ്റിൽ

കാ​രം​കോ​ട്, സ​നൂ​ജ് മ​ന്‍സി​ലി​ല്‍ സ​നൂ​ജാ​ണ് (32) അറസ്റ്റിലായത്

ചാ​ത്ത​ന്നൂ​ര്‍: ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽപ്പി​ച്ച യുവാവ് പി​ടി​യി​ല്‍. കാ​രം​കോ​ട്, സ​നൂ​ജ് മ​ന്‍സി​ലി​ല്‍ സ​നൂ​ജാ​ണ് (32) അറസ്റ്റിലായത്. ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : ജീവിക്കാൻ നിവൃത്തിയില്ല, വീടിന് മുമ്പിൽ ‘വൃക്കയും കരളും വിൽക്കാനുണ്ട്’ എന്ന് ബോർഡ് വെച്ച് ദമ്പതികൾ

ഒ​മ്പ​തി​ന് രാ​ത്രി 11 ഓ​ടെയാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ളും ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന്, ഭാ​ര്യ മ​ക​ളു​മാ​യി സു​ഹൃ​ത്താ​യ ഷൈ​ല​ജ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി. ഇ​തി​ന്റെ വി​രോ​ധ​ത്തി​ല്‍ ഷൈ​ല​ജ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സ​നൂ​ജ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന്, ഇ​രു​വ​രും വാ​ക്ക്ത​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ടു​ക​യും ഇ​യാ​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

ഭാ​ര്യ ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ പി​ടി​കൂ​ടിയത്. സ​നൂ​ജ് പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും ചാ​ത്ത​ന്നൂ​ര്‍ എ​ക്‌​സൈ​സി​ലു​മു​ള്ള നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും കാ​പ്പ കേ​സി​ലും പ്ര​തി​യാ​ണ്. ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശി​വ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button