
ഹരിപ്പാട്: ആറ് മാസം പ്രായമുളള പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ക്ഷീര കർഷക മുതുകുളം തെക്ക് ബിനു ഭവനത്തിൽ (പാണ്ഡാലക്കുന്നേൽ) സുമിത്രയുടെ വീട്ടിലെ ആറ് മാസം പ്രായമുളള പശുക്കിടാവിനെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കറവക്കായി തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം വീട്ടമ്മ അറിഞ്ഞത്. കടിച്ചു കൊന്നനിലയിൽ പശുക്കിടാവിനെ കണ്ടെത്തുകയായിരുന്നു.
Read Also : ക്ഷീണമുണ്ടെന്ന് അമ്മ പറഞ്ഞത് കേൾക്കാതെ നീന്താൻ പോയി : പരിശീലനത്തിനിടെ 12കാരന്‍ മുങ്ങിമരിച്ചു
അതേസമയം, ഒരാഴ്ച മുൻപ് മുതുകുളത്തെ വിവിധ ഭാഗങ്ങളിലായി തെരുവു നായ ആക്രമണത്തിൽ 20-പേർക്ക് പരിക്കേറ്റിരുന്നു.
Post Your Comments