Latest NewsKeralaCinemaMollywoodNewsEntertainment

എന്റെ ഭാര്യയായി ജീവിക്കുമ്പോഴും അവൾ ആൽബിയുമായി അടുപ്പത്തിലായി, ഞാൻ കൈയ്യോടെ പിടികൂടി: നടി അപ്സരയ്‌ക്കെതിരെ മുൻഭർത്താവ്

സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന ഒരൊറ്റ കഥാപാത്രം മതി നടി അപ്സര രത്നാകരനെ മലയാളികൾക്ക് ഓർക്കാൻ. ആൽബി ഫ്രാൻസിസാണ് അപ്‌സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ ഏറെ അപവാദം ഇരുവർക്കും കേക്കേണ്ടതായി വന്നു. അപ്സരയുടേത് രണ്ടാം വിവാഹമായിരുന്നു എന്നതാണ് അതിൽ പ്രധാനം. ഇതോടെ, താൻ വിവാഹമോചിതയാണെന്നും ആദ്യ ബന്ധം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് സമ്മാനിച്ചതെന്നും അപ്സര വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, അപ്സരയുടെ മുൻ ഭർത്താവായ കണ്ണൻ നടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

നടിയുടെ ആരോപണങ്ങൾ തികച്ചും ശരിയല്ലെന്നും അവൾ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാരോപിച്ച് അപ്‌സരയുടെ ആദ്യ ഭർത്താവ് വന്നിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൻ കാര്യങ്ങൾ വ്യക്തമാക്കിയത്. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേർപിരിയാൻ കാരണമെന്നായിരുന്നു അപ്‌സര പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഭർത്താവുമായി അവൾക്കുണ്ടായിരുന്ന പ്രണയമാണ് എല്ലാത്തിനും കാരണമെന്നാണ് കണ്ണന്റെ ആരോപണം.

കണ്ണൻറെ വാക്കുകൾ ഇങ്ങനെ:

‘ഞാനും അപ്സരയും വേർപിരിഞ്ഞിട്ട് ഏകദേശം നാല് വർഷത്തിനു മുകളിലായി. പുതിയൊരു ജീവിതത്തിലേക്ക് ഞാൻ ഇതുവരെ പോയിട്ടില്ല.
ഞങ്ങൾ ഒരുമിച്ച് താമസിക്കുന്ന സമയം, അപ്‌സരയെയും അവളുടെ ഇപ്പോഴത്തെ ഭർത്താവിനെയും പലയിടത്ത് വച്ചും ഞാൻ കണ്ടിട്ടുണ്ട്. അന്നേരമൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല. വിവാഹത്തിന് ശേഷവും ഇവരെ കണ്ടിരുന്നു. അടുത്തിടെ ഞാൻ കൊറിയോഗ്രാഫി ചെയ്ത വർക്കിൽ അപ്‌സര പങ്കെടുത്തിരുന്നു. ശേഷം ഷേക്ക് ഹാൻഡ് ഒക്കെ തന്നിട്ടാണ് പോവുന്നതും. പക്ഷേ പിന്നെ എന്നെ മോശക്കാരനാക്കുകയാണ് അവൾ ചെയ്തത്.

മുൻഭർത്താവിനെ പിരിഞ്ഞത് ദേഹോപദ്രവം കൊണ്ടാണെന്നൊക്കെയാണ് പുള്ളിക്കാരി പറയുന്നത്. എല്ലാ കുടുംബത്തിലുമുള്ള പ്രശ്‌നങ്ങളെ ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നുള്ളു. പക്ഷേ ഞാൻ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നും ഒടുവിൽ രണ്ടാളും സന്തോഷത്തോടെ വേർപിരിഞ്ഞതാണെന്നും അപ്‌സര പറഞ്ഞു. ശരിക്കും അങ്ങനെയല്ല. ഈ വീട് ഞങ്ങൾ ഒന്നിച്ച് താമസിക്കുമ്പോൾ വാടകയ്ക്ക് എടുത്തതാണ്. ആ വീട്ടിൽ ഇപ്പോഴും ഞാൻ തനിച്ചാണ്. ഇനിയെങ്കിലും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്റെ ഭാവിയെ അത് ബാധിക്കും. അവളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും ഞാൻ പോയിട്ടില്ല. അതുപോലെ അവളെ മോശക്കാരി ആക്കാനും പരിഹസിക്കാനോ മറ്റേതെങ്കിലും തരത്തിൽ അപമാനിക്കാനോ ഒന്നിനും ഞാൻ പോയിട്ടില്ല. എന്നെ ഒഴിവാക്കി പോയെങ്കിലും ഞാൻ വഴി മാറി കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

സത്യത്തിൽ എന്റെ കൂടെ ജീവിക്കുമ്പോൾ അപ്‌സരയും ഇപ്പോഴത്തെ ഭർത്താവ് ആൽബിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അത് ഞാൻ കൈയ്യോടെ പൊക്കി. അവളുടെ വീട്ടിൽ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നിൽ പോലും അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി. അങ്ങനെ അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അവൾക്ക് അവളുടെ ജീവിതവുമായി പോയാൽ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവൾ ശ്രമിച്ചത്. അതാണ് ഞാനിപ്പോൾ ഇങ്ങനൊരു വീഡിയോയുമായി വന്നത്’, കണ്ണൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button