ThiruvananthapuramKeralaNattuvarthaLatest NewsNews

കടയിൽ മോഷണം, മോഷ്ടിച്ചത് ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ: പ്രതികൾ പിടിയിൽ

മു​ട്ട​യ്ക്കാ​ട് വേ​ട​ർ കോ​ള​നി പേ​ഴു​വി​ള​യി​ൽ സു​ജി​ത് എ​ന്ന ബാ​ല​ൻ (23), കോ​ട്ടു​കാ​ൽ തെ​ക്കേ​ക്കോ​ണം ന​ന്ദ​നം വീ​ട്ടി​ൽ ന​ന്ദ​കു​മാ​ർ (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

വി​ഴി​ഞ്ഞം: കടയിൽ മോ​ഷ​ണം നടത്തിയ കേസിലെ പ്ര​തി​ക​ൾ അറസ്റ്റിൽ. മു​ട്ട​യ്ക്കാ​ട് വേ​ട​ർ കോ​ള​നി പേ​ഴു​വി​ള​യി​ൽ സു​ജി​ത് എ​ന്ന ബാ​ല​ൻ (23), കോ​ട്ടു​കാ​ൽ തെ​ക്കേ​ക്കോ​ണം ന​ന്ദ​നം വീ​ട്ടി​ൽ ന​ന്ദ​കു​മാ​ർ (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ കോ​വ​ളം പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്. ​

ജ​നു​വ​രി 20-ന് ​കോ​വ​ള​ത്തെ ട്രോ​പി​ക്കാ​ലി​യ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ആണ് ഇവർ മോഷണം നടത്തിയത്. ഇവിടെ നി​ന്ന് ജാ​ക്കി​ക​ൾ, ഷ​ട്ട​റിം​ഗ് ഷീ​റ്റ്, സ്പാ​ൻ, സ്റ്റീ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ആണ് ഇരുവരും മോ​ഷ​ണം ന​ട​ത്തി​യതെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കുടുംബമടക്കം അഴിമതി: ഡല്‍ഹി ന്യൂഫ്രണ്ട്‌സ് കോളനിയിൽ തേജസ്വി യാദവ് 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപക്ക്

തുടർന്ന്, ഒ​ളി​വി​ൽ പോയ പ്ര​തി​ക​ളെ ഫോ​ർ​ട്ട് അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​ജി​യു​ടെ നി​ർ​ദേശാ​നു​സ​ര​ണം കോ​വ​ളം എ​സ്എ​ച്ച്ഒ ബി​ജോ​യ്, എസ്​ഐ​ അ​നീ​ഷ് കു​മാ​ർ, എ​എ​സ്ഐ മു​നീ​ർ സിപിഒമാ​രാ​യ ശ്യാം ​കൃ​ഷ്ണ​ൻ, ബാ​ഹു​ലേ​യ​ൻ സ​ജി​ത്ത്, അ​ശോ​ക്, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button