അബുദാബി: 2 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. മോൺസ്റ്റർ റാബിറ്റ് ഹണി, കിങ് മൂഡ് തുടങ്ങിയ മരുന്നുകൾക്കാണ് അബുദാബി നിരോധനം ഏർപ്പെടുത്തിയത്.
ആരോഗ്യത്തിനു ഹാനികരമാണിവയെന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ഈ 2 മരുന്നുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും അബുദാബി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
പാർശ്വഫലമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പുറത്തെ പട്ടികയിൽ ഇല്ലാത്ത ചേരുവുകളുടെ സാന്നിധ്യം മരുന്നിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മരുന്ന് നിരോധിക്കാൻ അധികൃതർ തീരുമാനിച്ചത്. മരുന്ന് കഴിച്ചവർക്ക് പാർശ്വഫലം ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
Post Your Comments