Latest NewsKeralaNews

ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ 11 ജില്ലകളിലായി 536 ഊരുമിത്രങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ രണ്ട് ഘട്ട പരിശീലനവും പൂർത്തിയാക്കി. ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു: നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യത, മുൻകരുതൽ വേണമെന്ന് ആരോഗ്യമന്ത്രി

ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സംഗമമായ ‘ഹാംലൈറ്റ് ആശ സംഗമം’ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ വീടുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാൻ ഏറ്റവുമധികം പങ്കുവഹിച്ചവരാണ് ഹാംലെറ്റ് ആശമാർ. വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ കൃത്യമായി ആദിവാസി മേഖലയിലെ ഗുണഭോക്താളിൽ എത്തിക്കുക പലപ്പോഴും ശ്രമകരമായ ജോലിയാണെന്ന് മന്ത്രി അറിയിച്ചു.

ഊരുമിത്രം പദ്ധതി നടപ്പാക്കിയ ശേഷം ആദ്യമായാണ് ആശമാരുടെ ഇത്ര വലിയ സംഗമം നടക്കുന്നത്. അവരവവരുടെ ഊരിലെ ആരോഗ്യ പ്രശ്‌നങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ആശമാർക്ക് കഴിയും. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഹാംലെറ്റ് ആശമാർക്ക് കൃത്യമായി മനസിലാക്കാനാകും. പ്രവർത്തന മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തത്: വിമർശനവുമായി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button