കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ അഗ്നിബാധ ഉണ്ടായിട്ട് 9 ദിവസം പിന്നിട്ടിട്ടും ഇതു വരെ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു പിന്നാലെ കൊച്ചി നഗരം വിഷപ്പുകയാല്‍ മൂടിയിരിക്കുകയാണ്. വലിയൊരു ജനത അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ സേവ് ലക്ഷദ്വീപിന് ഇറങ്ങി പുറപ്പെട്ട ഒരു സിനിമക്കാരും കൊച്ചിയ്ക്കു വേണ്ടി പ്രതികരിക്കാത്തത് വലിയ ചര്‍ച്ചയാവുകയാണ്. ജനങ്ങള്‍ക്ക് ജീവവായു നിഷേധിക്കുന്ന അധികാരകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകാത്ത മലയാള സിനിമാ താരങ്ങളെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്.
Read Also: പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി; തലയടിച്ച് വീണ് പ്രതി മരിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘സേവ് കൊച്ചി വേണ്ടേ? അവാര്‍ഡുകള്‍ തിരിച്ചു നല്‍കേണ്ടേ? 10 ദിവസങ്ങളായി കൊച്ചി പുകഞ്ഞു നീറുകയാണ്. മനുഷ്യര്‍ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്നു, ശ്വാസം കിട്ടാതെ പരക്കം പായുന്നു. സേവ് ലക്ഷദ്വീപുകാരും അവാര്‍ഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു. 4 വര്‍ഷം മുന്‍പ് നമ്മുടെയൊക്കെ കീശയില്‍ നിന്നുമുള്ള കാശു മുടക്കി സ്വിറ്റ്സര്‍ലന്‍ഡില്‍ പോയി മാലിന്യ സംസ്കരണം പഠിച്ച പിണറായി വിജയന് നമ്മളെത്തന്നെ ശ്വാസം മുട്ടിക്കുന്നു’.
‘ലക്ഷദ്വീപിന് വേണ്ടി പ്രതികരിച്ച നിങ്ങള്‍, നിങ്ങളുടെ കുടുംബാംഗങ്ങള്‍ അടക്കം വസിക്കുന്ന കൊച്ചിക്ക് വേണ്ടി പ്രതികരിക്കാത്തതെന്താണ്. കര്‍ണാടകയിലേയും ഉത്തരേന്ത്യയിലേയും വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അവാര്‍ഡുകള്‍ തിരിച്ചു നല്കിയ നിങ്ങള്‍ കേരളത്തിന് വേണ്ടി ശബ്ദിക്കാത്തതെന്താണ്? അടിമകളാണ് നിങ്ങള്‍. വല്ലപ്പോഴും എറിഞ്ഞു കിട്ടുന്ന അവാര്‍ഡുകള്‍ക്കും വിദേശയാത്രകള്‍ക്കും വേണ്ടി സ്വന്തം മസ്തിഷ്കം പോലും കമ്യൂണിസ്റ്റ് പാര്ട്ടിക്കടിയറവു വച്ച വെറും സാംസ്കാരിക അടിമകള്‍’.
Post Your Comments