KeralaLatest NewsNews

കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും: കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്ന് മഞ്ജു വാര്യർ

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തെ സംബന്ധിച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ പ്രതികരണം നടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സിനിമാ താരം മഞ്ജു വാര്യർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് മഞ്ജു വാര്യർ പറഞ്ഞു. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജുവാര്യർ വ്യക്തമാക്കി.

Read Also: ഭാര്യയെ ബലാത്സംഗം ചെയ്തു, പട്ടിണി കിടത്തി, ആർത്തവരക്തം മന്ത്രവാദ ചടങ്ങുകൾക്കായി 50,000 രൂപയ്ക്ക് വിറ്റു!

ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെയെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കാത്തത് മടിയിൽ കനമുള്ളത് കൊണ്ട്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button